യുട്യൂബ് നോക്കി ഡയറ്റ്, ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
Mar 9, 2025, 16:59 IST
വണ്ണം കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണം ക്രമീകരിച്ച 18കാരിക്ക് ദാരുണാന്ത്യം. മെരുവമ്പായി ഹെൽത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടിൽ എം ശ്രീനന്ദ ആണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വണ്ണം കുറയ്ക്കുന്നതിനായി ഭക്ഷണത്തിന്റെ അളവ് കുറച്ച പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയതായാണ് വിവരം. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അടക്കം ചികിത്സ തേടിയിരുന്നു.
മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ശ്രീനന്ദ. പിതാവ്: ആലക്കാടൻ ശ്രീധരൻ. മാതാവ്: എം ശ്രീജ. സഹോദരൻ: യദുനന്ദ്.