ഡൽഹി സ്ഫോടനം: അറസ്റ്റിലായ കശ്മീർ സ്വദേശി ജസീർ ബിലാൽ വാനിയുടെ കസ്റ്റഡി കാലാവധി നീട്ടി
Updated: Dec 3, 2025, 17:57 IST
നവംബർ 10-ന് രാജ്യതലസ്ഥാനമായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജമ്മു കശ്മീർ സ്വദേശി ജസീർ ബിലാൽ വാനിയുടെ കസ്റ്റഡി കാലാവധി ഡൽഹി കോടതി നീട്ടി. ഏഴ് ദിവസത്തേക്കാണ് ഇയാളുടെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
നേരത്തെ നവംബർ 27-ന് കോടതി അനുവദിച്ച റിമാൻഡ് കാലാവധി ബുധനാഴ്ച അവസാനിച്ചതിനെ തുടർന്നാണ് ജസീറിനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് ജസ്റ്റിസ് അഞ്ജു ബജാജ് ചന്ദന അടങ്ങിയ ബെഞ്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
ഡൽഹി സ്ഫോടനത്തിന് സാങ്കേതിക സഹായം നൽകിയെന്നാരോപിച്ച് നവംബർ 17-നാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ഉമർ നബി അടക്കം ഏഴ് പേരെയാണ് നിലവിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്ഫോടനത്തിൽ പരിക്കേറ്റവർ ഉൾപ്പെടെ 73 സാക്ഷികളെ കേസിൽ ഇതുവരെ എൻ.ഐ.എ. വിസ്തരിച്ചിട്ടുണ്ട്.