ലോക ചെസ് കിരീടം ദിവ്യ ദേശ്മുഖിന്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി

 

ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് 19 കാരി ദിവ്യ. ഇന്ത്യൻ താരമായ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് ദിവ്യയുടെ കിരീട നേട്ടം. ജോർജിയയിലെ ബാത്തുമിയിലാണ് മത്സരം നടക്കുന്നത്.

നേരത്തേ ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ കറുത്ത കരുക്കലുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ദിവ്യയെ തേടിയെത്തി.