കഞ്ചാവ് ലഹരിയിൽ  അശ്രദ്ധമായി കാർ ഓടിച്ചു, വാഹനങ്ങളെ ഇടിച്ചിട്ടു ; ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ

 

കഞ്ചാവ് ലഹരിയിൽ കാറിൽ അശ്രദ്ധമായി കാർ ഓടിച്ച് അപകടമുണ്ടാക്കിയ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശി അരുൺ, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എംസി റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയില്‍ ഇവര്‍ കാറോടിച്ചത്.

സംഭവത്തില്‍ ചിങ്ങവനം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പിന്തുടര്‍ന്ന്  ക്രെയിന്‍ കുറുകെ നിര്‍ത്തിയിട്ടശേഷമാണ് ഇവരെ  പിടികൂടിയത്. കാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.