ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോൺ ടീമിൽ കേരളത്തിന്റെ അഞ്ച് താരങ്ങൾ ഇടം നേടി

 

2025 സീസണിലെ ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോൺ ടീമിൽ കേരളത്തിന്റെ അഞ്ച് താരങ്ങൾ ഇടം നേടി. ഹൈദരാബാദ് താരം തിലക് വർമ നയിക്കുന്ന ടീമിൽ മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ, ബേസിൽ എൻ പി, എം നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരാണ് ഉൾപ്പെട്ടത്. ഇതിൽ ടീമിന്റെ ഉപനായകനാണ് വിക്കറ്റ് കീപ്പർ കൂടിയായ അസറുദ്ദീൻ. റിസർവ് താരമായിട്ടാണ് ഏദൻ ആപ്പിൾ ടോം ടീമിലെത്തിയത്.