കാല്‍വഴുതി കത്തിക്ക് മുകളിലേക്ക് വീണ എട്ട് വയസുകാരന് ദാരുണാന്ത്യം
May 1, 2025, 14:46 IST
അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണ എട്ട് വയസുകാരൻ മരിച്ചു. കാസർകോട് വിദ്യാനഗറിൽ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസാണ് മരിച്ചത്. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചായിരുന്നു അമ്മ ചക്ക മുറിച്ചിരുന്നത്. ഇതിലേക്കാണ് കളിക്കുന്നതിനിടെ കാൽ വഴുതി കുട്ടി വീണത്. കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ആഴത്തിൽ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.