'ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി'; രാജിവച്ച് പോകുന്നതാണ് ഉചിതമെന്ന് ഇ.പി ജയരാജന്‍

 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഇ.പി ജയരാജന്‍. ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ആര്‍എസ്എസ് പ്രചാരകന്റെ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു.

'ഗവര്‍ണര്‍ക്ക് മനസിക വിഭ്രാന്തിയാണ്. എന്തും പറയുമെന്ന നിലയിലെത്തി. ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ല. രാജിവെച്ച് പോകുന്നതാണ് ഉചിതം. ഗവര്‍ണര്‍ എന്തോ വലിയ കാര്യമെന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിച്ചു. ഗവര്‍ണര്‍ക്ക് പ്രായത്തിനനുസരിച്ച പക്വതയില്ല. വലിയ നിലവാര തകര്‍ച്ചയാണ് ഉണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ പുതുതായി ഒന്നുമില്ല'- ഇ.പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് ബന്ധം ഗവര്‍ണര്‍ സമ്മതിക്കുന്നുണ്ട്.

ജനം ഗവര്‍ണറെ പരിഹാസത്തോടെ കാണുമെന്നും ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് പോകുന്നതാണ് നല്ലതെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു. തനിക്കെതിരായ പരാമര്‍ശം നിലവാരത്തകര്‍ച്ചയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിച്ചാല്‍ മനസിലാക്കും, യാത്രയെ അടിസ്ഥാനപ്പെടുത്തിയാണോ സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതെന്ന് ഇ.പി ജയരാജന്‍ ചോദിച്ചു.