'നാലുവോട്ടിനുവേണ്ടി ഏതറ്റംവരെയും പോകാൻ മടിയില്ലാത്തവരായി സിപിഎം മാറി; സർക്കാരിനെ ഇടത് അനുകൂലികൾപോലും വെറുത്തു': ഷാഫി പറമ്പിൽ

 

സംസ്ഥാന സർക്കാരിനെ ഇടത് അനുകൂലികൾപോലും വെറുത്തെന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. പറഞ്ഞു. കെ.എസ്.യു. ജില്ലാ പഠനക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാംപസുകളിലും ഈ വികാരം ശക്തമാണെന്നതിന്റെ തെളിവാണ് സർവകലാശാല യൂണിയൻ, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐ.ക്കുണ്ടായ തിരിച്ചടി. നാലുവോട്ടിനുവേണ്ടി ഏതറ്റംവരെയും പോകാൻ മടിയില്ലാത്തവരായി സി.പി.എം. മാറി എന്നതിന് തെളിവാണ് വ്യാജ കാഫിർ സ്ക്രീൻഷോട്ടെന്നും അദ്ദേഹം പറഞ്ഞു.