ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് 79-ആം വയസ്സിൽ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഉത്തർ പ്രദേശിലെ ബാഗ്പതിൽ നിന്നുള്ള ജാട്ട് നേതാവായ സത്യപാൽ മാലിക്, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. 1974-ൽ ചൗധരി ചരൺ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദൾ ടിക്കറ്റിൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജനതാദൾ, കോൺഗ്രസ്, ലോക്ദൾ, സമാജ്വാദി പാർട്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചതിന് ശേഷം 2004-ൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. ബിജെപിയുടെ മുൻ ദേശീയ ഉപാധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2017-ൽ ബിഹാർ ഗവർണറായി നിയമിതനായ സത്യപാൽ മാലിക്, പിന്നീട് ഒഡീഷയുടെ അധിക ചുമതലയും വഹിച്ചു. 2018-ൽ ജമ്മു കശ്മീർ ഗവർണറായി ചുമതലയേറ്റ അദ്ദേഹത്തിന്റെ കാലത്താണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണം നടന്നപ്പോഴും അദ്ദേഹം ജമ്മു കശ്മീർ ഗവർണറായിരുന്നു. ഈ ആക്രമണത്തെ തുടർന്ന് കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത് വലിയ വാർത്തയായിരുന്നു. കർഷക സമരകാലത്ത് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ നിലപാടെടുത്തതും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു. ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ അഴിമതി ആരോപണത്തിൽ സിബിഐ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് 79-ആം വയസ്സിൽ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഉത്തർ പ്രദേശിലെ ബാഗ്പതിൽ നിന്നുള്ള ജാട്ട് നേതാവായ സത്യപാൽ മാലിക്, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. 1974-ൽ ചൗധരി ചരൺ സിങ്ങിന്റെ ഭാരതീയ ക്രാന്തി ദൾ ടിക്കറ്റിൽ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജനതാദൾ, കോൺഗ്രസ്, ലോക്ദൾ, സമാജ്വാദി പാർട്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചതിന് ശേഷം 2004-ൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. ബിജെപിയുടെ മുൻ ദേശീയ ഉപാധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017-ൽ ബിഹാർ ഗവർണറായി നിയമിതനായ സത്യപാൽ മാലിക്, പിന്നീട് ഒഡീഷയുടെ അധിക ചുമതലയും വഹിച്ചു. 2018-ൽ ജമ്മു കശ്മീർ ഗവർണറായി ചുമതലയേറ്റ അദ്ദേഹത്തിന്റെ കാലത്താണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്. 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണം നടന്നപ്പോഴും അദ്ദേഹം ജമ്മു കശ്മീർ ഗവർണറായിരുന്നു. ഈ ആക്രമണത്തെ തുടർന്ന് കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത് വലിയ വാർത്തയായിരുന്നു. കർഷക സമരകാലത്ത് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ നിലപാടെടുത്തതും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു. ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ അഴിമതി ആരോപണത്തിൽ സിബിഐ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.