സമരക്കാരെ അനുനയിപ്പിക്കാൻ സർക്കാർ; മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതി

 

രാജ്യത്തെ മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. ഡോക്ടർമാരുടെ സംഘടനകൾക്കും സംസ്ഥാന സർക്കാരിനും സമിതിയ്ക്കു മുൻപാകെ നിർദേശം സമർപ്പിക്കാം. ആർ.ജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് നടപടി. 

പണിമുടക്കുന്ന ഡോക്ടർമാർ പൊതുജന താൽപര്യാർഥം ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിലയം ആവശ്യപ്പെട്ടിട്ടുണ്ട്. സമരക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നീക്കം. സമിതിയിൽ ആരൊക്കെ ഉൾപ്പെടുമെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.