രാജസ്ഥാനിൽ പ്രൈമറി പ്രൈമറി സ്‌കൂളിന്റെ മേൽക്കൂര തകർന്ന് നാല് വിദ്യാർത്ഥികൾ മരിച്ചു; നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നു

 

രാജസ്ഥാനിലെ ജലവാറിൽ പ്രൈമറി സ്‌കൂളിന്റെ മേൽക്കൂര തകർന്ന് നാല് വിദ്യാർത്ഥികൾ മരിച്ചു. നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നു. 17 പേർക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേന സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ജലവാറിലെ പിപ്ലോടി പ്രൈമറി സ്‌കൂളിൻ മേൽക്കൂരയാണ് തകർന്നുവീണത്. സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ പരിഭ്രാന്തി പരത്തുന്നതാണ്. രക്ഷാപ്രവർത്തനം നടത്തുന്നതിനായി നാട്ടുകാർ നെട്ടോട്ടമോടുന്നത് വിഡിയോയിൽ കാണാം.

ഇഷ്ടികകൾ കൈകണ്ട് നീക്കം ചെയ്തുമൊക്കെയാണ് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ വിദ്യാർഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇനിയും നിരവധി വിദ്യാർഥികൾ കുടുങ്ങി കിടിക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.