കളമശ്ശേരി സ്‌ഫോടനം: കൊല്ലപ്പെട്ട പ്രവീണിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും
Nov 18, 2023, 08:48 IST
കളമശ്ശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മലയാറ്റൂർ സ്വദേശി പ്രവീണിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. മൃതദേഹം രാവിലെ 9.30ന് മലയാറ്റൂർ സെന്റ് തോമസ് പള്ളിക്കുസമീപമുള്ള ഫുഡ് കോർട്ട് ഹാളിൽ പൊതുദർശനത്തിനുവയ്‌ക്കും.
ശേഷം 12.30ന് കൊരട്ടിയിലെ യഹോവ സാക്ഷികളുടെ ശ്മശാനത്തിൽ സംസ്കരിക്കും. സ്ഫോടനത്തിൽ പ്രവീണിന്റെ അമ്മ സാലി, സഹോദരി ലിബിന എന്നിവർ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ലിബിന സംഭവം നടന്ന് പിറ്റേന്നും അമ്മ കഴിഞ്ഞ ശനിയാഴ്ചയുമാണ് മരിച്ചത്. പ്രവീണിന്റെ സഹോദരൻ രാഹുലിനും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. നിലവിൽ 11 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ആറുപേർ ഐ.സി.യുവിലാണ്.