സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
Jul 27, 2025, 12:21 IST
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച റെക്കോർഡിൽഎത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിഞ്ഞു. പവന് 400 രൂപയാണ് ഇന്നലെ മാത്രം കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73280 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1760 രൂപയാണ് പവന് കുറഞ്ഞത്.
വെള്ളിയാഴ്ച 60 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 74,000 ത്തിനും താഴെയെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7515 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില .5855 രൂപയാണ്. 9 കാരറ്റ് സ്വർണത്തിന്റെ വില 3775 രൂപയാണ്.