ചരിത്രം കുറിച്ച് സ്വർണം; ഇന്നും വില വർധിച്ചു
Apr 12, 2025, 12:07 IST
ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ സ്വർണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയർന്ന് 8770 ആയി. കഴിഞ്ഞ മൂന്നു ദിവസമായി വൻ കുതിപ്പാണ് സ്വർണ വിലയിലുണ്ടായത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയ പവൻ വില ഇന്നലെ 1480 രൂപ കൂടി ഉയർന്നു.