ഉപഭോക്താക്കൾ പ്രതീക്ഷയിൽ; സ്വർണവിലയിലെ ഇടിവ് തുടരുന്നു
Apr 24, 2025, 15:44 IST
കേരളത്തിൽ സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഇന്നലെ 2200 രൂപ കുത്തനെ കുറഞ്ഞതിന് ശേഷം ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,040 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.