'സമരം ഒത്തുതീർക്കണം'; ആശ വർക്കർമാരെ അരാജകത്വ വിഭാഗം ഉപകരണമാക്കുന്നെന്ന് എം.വി ഗോവിന്ദൻ
Feb 25, 2025, 13:55 IST
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശശി തരൂരിൻ്റെ പ്രസംഗമടക്കം പ്രതിഫലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് എൽഡിഎഫ് ജനകീയ മുന്നേറ്റം നടത്തുകയാണ്.
അതേസമയം കോൺഗ്രസിൽ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരുടെ എണ്ണം കൂടുകയാണ്. ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണം. അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ട്.
ആശവർക്കർമാരെ ഇവർ ഉപകരണമാക്കി മാറ്റുകയാണ്. സംസ്ഥാന സർക്കാരിന് ഒരു പിടിവാശിയുമില്ല. ലോകത്ത് ഒരു സമരത്തെയും സിപിഐഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.