ഹരിയാന തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് കോൺ​ഗ്രസ്- ആം ആദ്മി പാർട്ടി  സഖ്യം ഉണ്ടാകും, രാഹുൽ ​ഗാന്ധിയുടെ നിർദ്ദേശം ലഭിച്ചതായി സൂചന 

 

ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോൺ​ഗ്രസ് ആം ആദ്മി പാർട്ടി സഖ്യത്തിന് വഴിതെളിയുന്നുവെന്ന് റിപ്പോർട്ട്. ഇരുപാർട്ടികളും ചേർന്ന് സഖ്യംരൂപീകരിക്കാമെന്ന രാഹുൽ ​ഗാന്ധിയുടെ നിർദ്ദേശം  ആം ആദ്മി പാർട്ട് സ്വാ​ഗതം ചെയ്തതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. 

അതേസമയം, കോൺ​ഗ്രസ്-എ.എ.പി. സഖ്യത്തിന് വിജയിക്കാൻ സാധിക്കില്ലെന്ന് ബി.ജെ.പി. പ്രതികരിച്ചു. ഇരുവരുടേയും സഖ്യം വിജയിക്കില്ലെന്ന് ഡൽഹിയിൽ നാം കണ്ടതാണ്. അവർ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ഇനി രാജ്യത്തെ ജനങ്ങളെ വഞ്ചിതരാക്കാൻ ഇവർക്ക് സാധിക്കില്ലെന്നും ബി.ജെ.പി. എം.പി. പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.