ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; കേസുകള്‍ പരിഗണിക്കാൻ വനിത ജഡ്ജുമാരെ ഉൾപ്പെടുത്തി വിശാല ബെഞ്ച് രൂപികരിച്ച് ഹൈക്കോടതി 

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്  രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്ന വിശാല ബെഞ്ച് ആയിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. സജിമോൻ പാറയിലിന്‍റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം. 

പ്രത്യേക ബെഞ്ച് രൂപീകരിച്ചതായും വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്നതാണെന്നും ഹൈക്കോടതി ഹര്‍ജി പരിഗണിച്ചുകൊണ്ട് അറിയിച്ചു.  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. 


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടാണ് നിര്‍മാതാവ് സജി മോൻ പാറയിൽ ഹര്‍ജി നല്‍കിയിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഹര്‍ജി അപ്രസക്തമാണ്. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്  വനിത ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തികൊണ്ട് വിശാല ബെഞ്ച് രൂപീകരിക്കുകയാണെന്ന് ഹൈക്കോടതി അറിയിച്ചത്.