ബലാത്സംഗക്കേസിൽ റാപ്പർ വേടൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Aug 20, 2025, 16:48 IST
ബലാത്സംഗക്കേസിൽ റാപ്പർ വേടൻറെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതൽ രേഖകൾ ഹാജരാക്കണമെങ്കിൽ തിങ്കളാഴ്ച വരെ സമയം നൽകാമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടൻറെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.