ദുരഭിമാന കൊല; അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു
Nov 7, 2023, 18:18 IST
എറണാകുളം ആലുവയില്‍ ദുരഭിമാന കൊല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.