വയനാട്ടില്‍ ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി 

 

ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. വെണ്ണിയോട് കുളവയല്‍ സ്വദേശി അനിഷയാണ് (35) കൊല്ലപ്പെട്ടത്.

കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.

മുകേഷ് അനിഷയെ ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞവര്‍ഷമായിരുന്നു ഇരുവരും വിവാഹിതരയാത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.