ഐ.ഐ.ടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ആറു വർഷത്തിനിടെ ജീവനൊടുക്കിയത് 13 പേർ
Mar 14, 2023, 18:46 IST
മദ്രാസ് ഐ.ഐ.ടിയിൽ ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. ആന്ധ്ര സ്വദേശി പുഷ്പക് ശ്രീ സായ് (21) ആണ് ഹോസ്റ്റൽ മുറിയിൽ തുങ്ങിമരിച്ചത്. മൂന്നാം വർഷ ബി.ടെക്ക് വിദ്യാർത്ഥിയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ കോട്ടൂർപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ആര് വർഷത്തിനിടെ 13 വിദ്യാർത്ഥികളാണ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ്(എം.എസ്) വിദ്യാർഥിയായ സ്റ്റീവൻ സണ്ണിയും ആത്മഹത്യ ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശിയായിരുന്നു സ്റ്റീവൻ.