കീവീസിന്റ ചിറകരിഞ്ഞു: ഇന്ത്യ ലോകകപ്പ് ഫൈനലിൽ 
 

 

ഇന്ത്യ ലോകകപ്പ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ന്യൂസിലാൻഡിനെ തകർത്താണ് ഇന്ത്യ ഫൈനൽ  ഉറപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത 
 ഇന്ത്യയ്ക്ക് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും മികച്ച തുടക്കം നൽകി.  ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് കൈയിലെടുത്ത എല്ലാവരും മികച്ച കളി പുറത്തെടുത്തതോടെ കിവീസിന് മുന്നിൽ ഇന്ത്യ കൂറ്റൻ റൺമലയൊരുക്കി. 

 ന്യൂസിലൻഡിനെ 70 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ശക്തരുടെ മത്സരത്തിൽ ഇരുടീമുകളും വിജയത്തിനായി വിട്ടുകൊടുക്കാതെ പോരാടിയെങ്കിലും ഇന്ത്യൻ ബൗളർമാർ ന്യൂസിലാന്റ് ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാന്റ് ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 220 എന്ന ശക്തമായ നിലയിലായിരുന്നു. 7 വിക്കറ്റ് നേടിയ ഷമിയാണ് ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ഈ വിജയം ഇന്ത്യയ്ക്ക് മധുരമായ ഒരു പകരം വീട്ടൽ കൂടിയായി. കഴിഞ്ഞ ലോകകപ്പിൽ  കീവീസിനോട് തോറ്റാണ് ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്ത് പോയത്. 

ലോകകപ്പിലെ പത്തില്‍ പത്തും ജയിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ഫൈനലിലേക്കുള്ള പ്രവേശനം എതിര്‍ടീമിനെ ഭയപ്പെടുത്തുമെന്നതില്‍ സംശയമില്ല. കടുത്ത ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുന്ന ഇന്ത്യ 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകിരീടം ചൂടാന്‍ കാത്തിരിക്കുകയാണ്.