ഷാങ്ഹായ് സഹകരണ സംയുക്ത പ്രസ്താവനയിൽ ഒപ്പ് വയ്ക്കാതെ ഇന്ത്യ
Jun 26, 2025, 13:14 IST
ഷാങ്ഹായ് സഹകരണ സംയുക്ത പ്രസ്താവനയിൽ ഒപ്പ് വയ്ക്കാതെ ഇന്ത്യ. പഹൽഗാം ആക്രമണത്തെ കുറിച്ച് പ്രസ്താവനയിൽ പരാമർശമില്ല എന്നതിനാലാണിത്. ഒപ്പ് വയ്ക്കില്ലെന്ന കടുത്ത നിലപാട് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. തീവ്രവാദത്തോട് ഒരു സന്ധിയുമില്ലെന്ന് നേരത്തേ ഷാങ്ഹായ് സഹകരണ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. തീവ്രവാദ കേന്ദ്രങ്ങൾ അരക്ഷിതമായി കഴിഞ്ഞു ഒരു മടിയും കൂടാതെ തീവ്രവാദ കേന്ദ്രങ്ങൾ തകർത്തിരിക്കുമെന്നും രാജ്നാഥ് സിംഗ് യോഗത്തിൽ പറഞ്ഞു. പഹൽഗാം ആക്രമണം ചൂണ്ടിക്കാട്ടി പാകിസ്ഥാനെതിരെ രാജ്നാഥ് സിംഗ് നിലപാട് കടുപ്പിച്ചിരുന്നു.