ജസ്പ്രീത് ബുമ്രയുടെ പരിക്കിൽ പ്രതികരിച്ച് ഇന്ത്യൻ ബൗളിംഗ് കോച്ച്

 

ഇംഗ്ലണ്ടിനെതിരായ ഓൾഡ് ട്രാഫോർഡ് ടെസ്റ്റിൽ ഇന്ത്യക്ക് ആശങ്കയായി പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഇന്നലെ മത്സരത്തിൻറെ മൂന്നാം ദിനത്തിൽ ലഞ്ചിനുശേഷമുള്ള സെഷനിൽ ഇന്ത്യ രണ്ടാം ന്യൂബോൾ എടുത്തതിന് പിന്നാലെ ജസ്പ്രീത് ബുമ്ര ഡ്രസ്സിംഗ് റൂമിലേക്ക മുടന്തി കയറിപ്പോയിരുന്നു. എന്നാൽ ജസ്പ്രീത് ബുമ്രക്ക് പരിക്കില്ലെന്നും സ്റ്റെപ്പ് ഇറങ്ങുമ്പോൾ ബുമ്രയുടെ കാൽവഴുതി കണങ്കാലിൽ വേദന അനുഭവപ്പെട്ടതാണെന്നും ഇന്ത്യയുടെ ബൗളിംഗ് കോച്ച് മോർണി മോർക്കൽ പറഞ്ഞു.

മുഹമ്മദ് സിറാജിനും ബൗണ്ടറിക്ക് പുറത്തെ ചെറിയ കുഴിയിൽ കാൽവീണ് സമാനമായ രീതിയിൽ വേദന അനുഭപ്പെട്ടിരുന്നു. എന്നാൽ രണ്ട് പേർക്കും പരിക്കില്ലെന്നും അതേസമയം, ബൗളർമാർക്ക് കാര്യമായ സഹായമൊന്നും ലഭിക്കാത്ത മാഞ്ചസ്റ്ററിലെ ഫ്ലാറ്റ് വിക്കറ്റിൽ തളർന്നതിൻറെ ക്ഷീണം ഇന്ത്യൻ ബൗളർമാർക്കുണ്ടെന്നും മോർണി മോർക്കൽ പറഞ്ഞു.