പഹൽഗാം ഭീകരാക്രമണം; ഐപിഎല്ലിൽ താരങ്ങൾ കറുത്ത ആംബാൻഡ് അണിയും
Apr 23, 2025, 17:55 IST
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കി. മരിച്ചവരോട് ആദര സൂചകമായി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാകും കളത്തിലിറങ്ങുക. മാച്ച് ഒഫീഷ്യൽസും ആംബാൻഡ് അണിയും. കളിക്ക് ശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചീയർ ലീഡർമാരുടെ പ്രകടനങ്ങളോ ഉണ്ടാകില്ല.
മത്സരം തുടങ്ങും മുമ്പ് ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കും. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. എട്ട് കളികളിൽ എട്ട് പോയന്റുള്ള മുംബൈ ഇന്ത്യൻസ് പോയന്റ് പട്ടികയിൽ ആറാമതാണ്. ഏഴ് കളികളിൽ നാലു പോയന്റ് മാത്രമുള്ള ഹൈദരാബാദ് ഒൻപതാമതും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.