'മരം ക്ലിഫ് ഹൗസിൻ്റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി മുഖ്യന് ഓർമ്മ വരുന്നത്'; ഷാഫി പറമ്പിൽ
എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ തളളിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷാഫി പറമ്പിൽ എം പി. ഇപ്പൊഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? രാഹുൽ ഗാന്ധിയെ പറ്റി സംഘ്പരിവാർ മാതൃകയിൽ ഹീനമായ അധിക്ഷേപ വർഷം ചൊരിഞ്ഞപ്പോൾ പി.വി അൻവറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്, വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങിയെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.
മരം ക്ലിഫ് ഹൗസിൻ്റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി മുഖ്യന് ഓർമ്മ വരുന്നത്. ആരെ കൈ വിട്ടാണെങ്കിലും സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വഴിയിൽ തൻ്റെ യാത്ര പിണറായി വിജയൻ തുടരുകയും ചെയ്യുന്നുവെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്
ഇപ്പഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ?
രാഹുൽ ഗാന്ധിയെ പറ്റി സംഘ്പരിവാർ മാതൃകയിൽ ഹീനമായ അധിക്ഷേപ വർഷം ചൊരിഞ്ഞപ്പോൾ പി.വി അൻവറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്, വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങിയപ്പോ, മരം ക്ലിഫ് ഹൗസിൻ്റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി ഓർമ്മ വരുന്നത്.
ആരെ കൈ വിട്ടാണെങ്കിലും സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വഴിയിൽ തൻ്റെ യാത്ര പിണറായി വിജയൻ തുടരുകയും ചെയ്യുന്നു.