മഴവരുന്നേ....അടുത്ത 3 മണിക്കൂർ, കേരളത്തിലെ നാല് ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Mar 22, 2024, 17:46 IST
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ തെക്കൻ കേരളത്തിൽ – എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം – എന്നീ ജില്ലകളിൽ വൈകുന്നേരം / രാത്രിയിൽ ചില പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.