ഝാർഖണ്ഡിൽ പോര് കനക്കുന്നു; ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകൾ: ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ എൻഡിഎ 38 മണ്ഡലങ്ങളിലും ഇന്ത്യ മുന്നണി 37 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു
ഝാർഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകൾ. എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ കടുത്തമത്സരത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതാണ് ആദ്യഫലസൂചനകൾ. 75 മണ്ഡലങ്ങളിലെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ എൻഡിഎ 38 മണ്ഡലങ്ങളിലും ഇന്ത്യ മുന്നണി 37 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.
ഝാർഖണ്ഡിൽ ആകെ 67.55 ശതമാനം പോളിങ്ങാണ് രോഖപ്പെടുത്തിയത്. സംസ്ഥാനം രൂപവത്കരിച്ചതിന് ശേഷം ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ പോളിങ് ശതമാനത്തിൽ തുല്യപ്രതിക്ഷ രണ്ട് മുന്നണികൾക്കുമുള്ളത്.
ഇന്ത്യ സഖ്യത്തിൽ ജെ.എം.എം. 41 സീറ്റുകളിലും കോൺഗ്രസ് 30 സീറ്റുകളിലും ആർ.ജെ.ഡി. ആറ് സീറ്റുകളിലും സി.പി.ഐ.എം.എൽ നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി. 68 സീറ്റിലും ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ പത്ത് സീറ്റിലും ജനതാദൾ യുണൈറ്റഡ് രണ്ട് സീറ്റിലും ലോക് ജനശക്തി പാർട്ടി ഒരു സീറ്റിലുമാണ് മത്സരിച്ചത്.
ബിജെപി 68 സീറ്റുകളിൽ മത്സരിച്ചപ്പോൾ സഖ്യകക്ഷികളായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്‌യു) 10 ഇടത്തും ജെഡിയു രണ്ടിടത്തും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ഒരിടത്തും മത്സരിച്ചു.