ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വിടുന്നതിന് സ്റ്റേ
Jul 24, 2024, 14:47 IST
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിട്ടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഒരാഴ്ച സ്റ്റേ ചെയ്തു.
സിനിമ നിർമാതാവായ കൊച്ചി സ്വദേശി സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി. എം. മനോജിന്റെ ഇടക്കാല ഉത്തരവ്.
കമ്മിറ്റി റിപ്പോർട്ട് നൽകി 5 വർഷത്തിനു ശേഷം, റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ ഇന്നു വൈകിട്ടു പുറത്തു വിടാനിരിക്കെയാണു കോടതിയുടെ സ്റ്റേ. എതിർകക്ഷികൾ സത്യവാങ്മൂലം നൽകണം.