കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡിയിൽ നിന്ന് ഒറിജിനൽ രേഖകൾ വേണം, ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

 

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച്. ഇഡിയിൽ നിന്ന് ഒറിജിനൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രാംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഫോറൻസിക് പരിശോധന ആവശ്യമുള്ളതിനാൽ രേഖകളുടെ ഒറിജിനൽ വേണമെന്നാണ് ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സമാന ആവശ്യവുമായി നേരത്തെ കീഴ്‌കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.

നേരത്തെ ആവശ്യപ്പെട്ടപ്പോൾ രേഖകൾ നൽകാൻ സാധിക്കില്ലെന്ന് ഇഡി അറിയിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ അന്വേഷണം മുന്നോട്ടുപോകണമെങ്കിൽ രേഖകൾ അത്യാവശ്യമാണെന്നും അത് വിട്ടുനൽകാൻ ഇടപെടണമെന്നുമാണ് ക്രൈംബ്രാഞ്ച് അപ്പീലിൽ ആവശ്യപ്പട്ടിരിക്കുന്നത്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടത്തുന്ന നീക്കമാണെന്നും രേഖകളുടെ പകർപ്പ് നൽകാൻ തയാറാണെന്നും ഇഡി ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഹർജി തള്ളിയിരുന്നത്.

കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമീപിക്കാൻ ഇഡിയോട് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കരുവന്നൂരിന് പുറമെ കേരളത്തിലെ മറ്റ് 12 സഹകരണ ബാങ്ക് അഴിമതികൾ കൂടി അന്വേഷിക്കുന്നുണ്ടെന്നാണ് ഇഡി നൽകിയ മറുപടി.