'കശ്മീർ ഭരിക്കേണ്ടത് ​ഗവർണറല്ല, ജനാധിപത്യ സർക്കാരാണ്'; ഫറൂഖ് അബ്ദുള്ള

 

കശ്മീരിലെ ജനവിധി ഇന്ത്യയുടെ ദുർഗതി മാറ്റുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യം അധികാരത്തിൽ വരുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

കശ്മീർ ഭരിക്കേണ്ടത് ​ഗവർണറല്ല, ജനാധിപത്യ സർക്കാരാണ്. ആദ്യഘട്ട പോളിം​ഗ് ശതമാനം ഇന്ത്യ സഖ്യത്തിന് അനുകൂലമാണ്. കശ്മീർ പുനസംഘടന തികഞ്ഞ പരാജയമാണ്. സഖ്യത്തിൻ്റെ ഭാഗമാകേണ്ടെന്ന് പി ഡി പി സ്വയമെടുത്ത തീരുമാനമാണെന്നും ഫറൂഖ് അബ്ദുള്ള  പറഞ്ഞു.

ചൈനയുടെ മുന്നേറ്റത്തെ ചെറുക്കാനും കേന്ദ്രസര്‍ക്കാരിനാകുന്നില്ലെന്ന് ഫറൂഖ് അബ്ദുള്ള വിമര്‍ശിച്ചു. മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കണമെന്നും ഐക്യത്തോടെ നീങ്ങി കേരളത്തിൻ്റെ പെരുമ കാക്കണമെന്നും ആയിരുന്നു കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.