കോണ്‍ഗ്രസ് ഒരു ഡീലും നടത്തിയിട്ടില്ല; ഷാഫി പറമ്പിൽ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് കെ.സി വേണുഗോപാൽ

 

പാലക്കാട് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ ജയിച്ചത് സ്വന്തം വോട്ട് കൊണ്ടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.

കോണ്‍ഗ്രസ് ഒരു ഡീലും നടത്തിയിട്ടില്ല. വോട്ട് വില്‍ക്കാന്‍ വെച്ചിട്ടുണ്ടോ എന്ന് എല്‍ഡിഎഫാണ് പറയേണ്ടത്. പാലക്കാട് കഴിഞ്ഞ തവണ പോരാട്ടം ബിജെപിയുമായിട്ടായിരുന്നു. ഇത്തവണയും ബിജെപി പാലക്കാട് ജയിക്കില്ല.

മൂന്നാം സ്ഥാനത്തെത്തിയ സിപിഎം ഇത്തവണ രണ്ടാം സ്ഥാനത്താകാന്‍ ശ്രമിക്കട്ടെ. അതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പാലക്കട്ടെ ഒരു വിമത ശല്യവും കോൺഗ്രസ്‌ വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.