കീം 2026 പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
Apr 8, 2026, 22:52 IST
2026-27 അധ്യയന വർഷത്തെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ (CBT) തീയതികളും സമയവും പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ 2026 ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 വരെയും ഫാർമസി പരീക്ഷ (സെഷൻ I) ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെയുള്ള തീയതികളിൽ രാവിലെ 10 മുതൽ 11.30 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
വിദ്യാർഥികൾ പരീക്ഷാ സമയത്തിന് 2 മണിക്കൂർ മുൻപെങ്കിലും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in സന്ദർശിക്കുക. സംശയങ്ങൾക്ക് 0471–2332120, 2338487 എന്നീ ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.