കെജ്‍രിവാൾ ഇന്ന് ജയിൽ മോചിതനായേക്കും; അധിക കുറ്റപത്രം സമർപ്പിക്കാൻ ഇഡി കോടതിയിൽ

 

മദ്യ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതോടെ അധിക കുറ്റപത്രം സമർപ്പിക്കാൻ നീക്കവുമായി ഇഡി ഉദ്യോഗസ്ഥർ. കുറ്റപത്രവുമായി ഇഡി വിചാരണ കോടതിയിലെത്തി. അധിക കുറ്റപത്രത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രതിയായേക്കും.

ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഡൽഹിയിലെത്തി. ജയിൽ മോചിതനായാൽ കെജ്‍രിവാളുമായി ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തുന്നതിനാണ് മൻ ഡൽഹിയിലെത്തിയത്. കെജ്‍രിവാളിന് ഇടക്കാല ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവ് തിഹാർ ജയിലിൽ എത്തിയതായാണ് ലഭിക്കുന്ന വിവരം. കെജ്‍രിവാൾ ഇന്ന് ജയിൽ മോചിതനായേക്കും.