രഹസ്യ വിവരത്തെ തുടർന്ന് പരിശോധന: കൊച്ചി വിമാനത്താവളത്തിൽ  2.25 കോടി രൂപയിലേറെ വിലവരുന്ന കഞ്ചാവ് പിടികൂടി

 

വിമാനത്താവളത്തിൽ 2.25 കോടി രൂപയിലേറെ വിലവരുന്ന കഞ്ചാവ് പിടികൂടി. കൊച്ചി കസ്റ്റംസ് യൂണിറ്റാണ് 7920 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

ബാങ്കോക്കിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോഴിക്കോട്‌ സ്വദേശി ഫവാസാണ് പിടിയിലായത്. ഇയാളുടെ ബാഗേജിനകത്ത് 17 ബാഗുകളിലായി ഒളിപ്പിച്ചുകൊണ്ടുവന്നതായിരുന്നു കഞ്ചാവ്. 

രാജ്യാന്തര വിപണിയിൽ ഏറെ വീര്യമുള്ള ഹൈബ്രിഡ് കഞ്ചാവാണിത്. സാധാരണ കഞ്ചാവിനേക്കാൾ വിലയും ലഹരിയും ഒരുപാട് കൂടുതലാണ് ഹൈബ്രിഡ് കഞ്ചാവിന്. ഫവാസിനെ അങ്കമാലി കോടതി റിമാൻറ് ചെയ്തു.