എറണാകുളത്ത് കോളജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 3 പേർക്ക് പരുക്ക്
Nov 30, 2024, 08:03 IST
എറണാകുളം ചക്കരപ്പറമ്പിൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദേശീയ പാതയിലുണ്ടായ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. പുലര്‍ച്ചെ 3 മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള കോളജ് വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ് മറിഞ്ഞത്.
ബസിൽ 30 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. നാലര മണിയോടെ പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് ബസ് ഉയർത്തി മാറ്റിയത്.