കെഎസ്ആർടിസി സർവീസ് നിർത്തില്ല, പൊലീസ് സഹായത്തോടെ ബസുകൾ ഓടും; ഗതാഗത മന്ത്രി

 

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനിടെ കെ എസ് ആർ ടി സി ബസ് സർവീസ് നിർത്തിവയ്ക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്താൻ നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി . 

കെ എസ് ആർ ടി സിയുടെ 30ലേറെ ബസുകൾക്ക് നേരെ കല്ലേറുണ്ടായെന്നാണ് പ്രാഥമിക കണക്ക് . പലയിടത്തും ബസ് ഡ്രൈവർമാർക്കും യാത്രകാർക്കും പരിക്കേറ്റിട്ടുണ്ട് . പല ഡിപ്പോകളിൽ നിന്നും പുറപ്പെടുന്ന ബസുകളുടെ എണ്ണം കുറച്ചിട്ടുണ്ട് . പൊലീസ് സഹായത്തോടെയാണ് പലയിടത്തും കെ എസ് ആർ ടി സി സർവീസ് .