ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത്
May 7, 2025, 15:32 IST
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത് രംഗത്ത്. രണ്ട് സൗഹൃദ രാജ്യങ്ങളോടും സംയമനം പാലിക്കാനും സംഭാഷണം, നയതന്ത്രം, സമാധാനപരമായ മാർഗങ്ങൾ എന്നിവയിലൂടെ അവരുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനും ആഹ്വാനം ചെയ്തു. ഇത് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഏകീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന സമഗ്രവും സുസ്ഥിരവുമായ പരിഹാരങ്ങളിലേക്ക് നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.