ചേലക്കരയിൽ വിജയ പ്രഖ്യാപനവുമായി എൽഡിഎഫ്; ഇത് ചെങ്കോട്ടയെന്ന് പ്രതികരണവുമായി കെ രാധാകൃഷ്ണൻ; ജനങ്ങൾക്ക് നന്ദി പറഞ്ഞ് യു ആർ പ്രദീപ്

 

ചേലക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പ്രതികരണവുമായി സിപിഎം നേതാവ് കെ രാധാകൃഷ്ണൻ. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വമ്പൻ കുതിപ്പ് നടത്തുമ്പോൾ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചത്.  അതേസമയം ചേലക്കരയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ്

പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം. പ്രദീപിന്‍റെ ഭൂരിപക്ഷം 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകൾ ഉറപ്പിക്കുന്നത്. ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല.