നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം; ‘പ്രജാപതിയും ബാല മനസും’
യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം. ‘നവകേരളത്തിനായി ഒന്നിക്കാം’ എന്ന ലേഖനം എഡിറ്റോറിയല്‍ പേജിലാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്. വള്ളിക്കുന്ന് എംഎൽഎ പി അബ്ദുള്‍ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കിയതില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ് സര്‍ക്കാര്‍ അനുകൂല ലേഖനം ചന്ദ്രികയില്‍ പ്രത്യക്ഷപ്പെടുന്നത്.
മുസ്ലിം ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ സാധാരണഗതിയിൽ സര്‍ക്കാര്‍ അനുകൂല ലേഖനങ്ങള്‍ ചന്ദ്രികയില്‍ പ്രസിദ്ധികരിക്കുന്ന പതിവില്ല. ഇതോടെ പ്രതിപക്ഷം പൂര്‍ണമായും ബഹിഷ്കരിക്കുന്ന നവകേരളസദസിനെ അനുകൂലിക്കുന്ന ലേഖനം ലീഗ് മുഖപത്രത്തില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത് വിവാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ചന്ദ്രികയില്‍ മുഖ്യമന്ത്രിയുടെ ലേഖനമെന്നാണ് വിലയിരുത്തല്‍.
സമസ്ത’ മുഖപത്രം സുപ്രഭാതത്തിലും മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധികരിച്ചിട്ടുണ്ട്. അതേസമയം, വീക്ഷണത്തില്‍ വരെ ഇന്ന് ഒരു പേജ് സര്‍ക്കാര്‍ പരസ്യം വന്നിട്ടുണ്ടെന്നും പത്രധര്‍മവും രാഷ്ട്രീയവും കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.