എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ, പക്ഷേ അന്തിമ വിജയം മതേതരത്വത്തിന്; ആത്മവിശ്വാസത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ
ഫലസൂചനകള്‍ അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആത്മവിശ്വാസത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തിമ വിജയം യുഡിഎഫിനായിരിക്കുമെന്ന് രാഹുല്‍ പറഞ്ഞു. പാലക്കാട് നഗരസഭയില്‍ പോലും ബിജെപിക്ക് ആധിപത്യമുണ്ടാകില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'എല്ലാവരും വിജയം പ്രതീക്ഷിക്കട്ടെ. പക്ഷേ അന്തിമ വിജയം മതേതരത്വത്തിനാണ്. അതുവരെ പ്രതീക്ഷിക്കാനുള്ള അവകാശമുണ്ട്. ഗ്രൗണ്ടില്‍ നിന്ന് കിട്ടുന്ന കണക്ക് വെച്ച് നഗരസഭയില്‍ ബിജെപിക്ക് വലിയ ആധിപത്യം നേടാന്‍ സാധിക്കില്ല. നഗരസഭയിലും പഞ്ചായത്തുകളിലുമെല്ലാം മതേതര മുന്നണിയുടെ വലിയ മുന്നേറ്റം കാണാന്‍ കഴിയുന്ന തിരഞ്ഞെടുപ്പായിരിക്കുമിത്', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
തനിക്കാണ് ഏറ്റവും നല്ല ആത്മവിശ്വാസമുള്ളതെന്ന് വി കെ ശ്രീകണ്ഠന്‍ എംപിയും പ്രതികരിച്ചു. യുഡിഎഫിന് വലിയ മുന്നേറ്റം നടക്കും. ഈയൊരു ഫലസൂചന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചന കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.