പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു
Apr 14, 2025, 11:57 IST
മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവിനെ അയൽവാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ സത്യനാരായണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ മുമ്പും വാക്കുതർക്കങ്ങളുണ്ടായിട്ടുണ്ട്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. ശേഷം സത്യനാരായണൻ സുരേഷ് ബാബുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സത്യനാരായണനെ പെരിന്തൽമണ്ണ പോലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സുരേഷ് ബാബുവിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.