തെലങ്കാനയിൽ 7 മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരിൽ നേതാവ് പാപ്പണ്ണയും
Dec 1, 2024, 10:56 IST
തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മുളുഗു ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രധാന മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ് പി ശബരീഷ് പറഞ്ഞു. പ്രദേശത്ത് നിന്ന് വൻ ആയുധ ശേഖരണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകളെ വധിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ഭണ്ഡർപദറിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന പത്ത് മാവോയിസ്റ്റുകളെ വധിച്ചത്. ഇവരിൽ നിന്ന് എ.കെ 47 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ സൈന്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഈ സംഭവം നടന്നത്. തൊട്ടുമുൻപത്തെ ആഴ്ചയിൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.