മാസപ്പടി കേസ്; സിഎംആര്‍എല്ലിലെ 8 ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്
Updated: Aug 23, 2024, 08:08 IST
മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് എസ്എഫ്ഐഒ സമന്‍സ് അയച്ചു. സിഎംആര്‍എല്ലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 28,29 തീയതികളില്‍ ചെന്നൈയിൽ എത്താനാണ് നിര്‍ദേശം.
കേസിലെ വിവരങ്ങള്‍ തേടുന്നതിനായാണ് സമന്‍സ്. അതേസമയം, അറസ്റ്റ് നടപടികള്‍ തടയണമെന്ന് കാണിച്ച് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി.