കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Jul 29, 2025, 11:48 IST
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ത്യയുടെ ഭരണഘടനയാണ് ജയിലിലായത്. നരേന്ദ്രമോദിയല്ല നരേന്ദ്ര 'ഭീതി' യാണ് ഇന്ത്യ ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിൽ ഭീതിയുണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. കേരളത്തിലെ ബിജെപി യുടെ ചില ഗിമിക്ക് കളികൾ വിലപ്പോകില്ല.
കേരളത്തിലെ ബിജെപിക്ക് അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡിലേക്ക് ഇൻഡ്യാസഖ്യ എംപിമാർ. ബെന്നി ബഹനാൻ, എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്ത ഗിരി തുടങ്ങിയവരാണ് ഛത്തീസ്ഗഡിലേക്ക് പോകുന്നത്. ജയിലിലുള്ള കന്യാസ്ത്രീകളെ സംഘം സന്ദർശിക്കും.