പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കും; പുതിയ രീതി നടപ്പാക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം: വൈദ്യുതി മന്ത്രി
Sep 20, 2024, 08:27 IST
പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി അറിയിച്ചു. സ്മാർട്ട് മീറ്ററിലൂടെ ഉപഭോക്താക്കൾക്ക് തന്നെ മീറ്റർ റീഡ് ചെയ്യാനാവും. മീറ്റർ റീഡിങ്ങിന് കൂടുതൽ ജീവനക്കാരെ വേണ്ടി വരില്ല. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫിൽ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.