മുസ്ലിം ലീഗ് നേതൃത്വം തുടരും; പിഎംഎ സലാം തന്നെ ജനറൽ സെക്രട്ടറിയാകും

 
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങൾ തന്നെ തുടരും. പിഎംഎ സലാം ജനറൽ സെക്രട്ടറിയായും സി ടി അഹമ്മദ് അലി ട്രഷററായും തുടരാൻ ധാരണയായി. ഒരു വിഭാഗം നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് നേതൃത്വം തുടരാൻ തീരുമാനമായത്.