സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യ വിരുദ്ധം: യുഡിഎഫിന് അസഹിഷ്ണുതയെന്ന് എംവി ഗോവിന്ദൻ

 

കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർന്നുവരുന്ന ആക്ഷേപം മറക്കാനാണ് നിയമസഭയ്ക്ക് മുന്നിൽ പ്രതിപക്ഷം സംഘർഷം ഉണ്ടാക്കിയതെന്ന് എംവി ഗോവിന്ദൻ. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധ നിലപാടാണ്. ജനാധിപത്യ പ്രക്രിയയിലുള്ള യുഡിഎഫിന്റെ അസഹിഷ്ണുതയാണ് വെളിവാക്കുന്നത്. പ്രതിപക്ഷ നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉയരണം. 

ബ്രഹ്‌മപുരം മാലിന്യ പ്ലാൻറ് വിഷയത്തിൽ മൂന്നുതരം അന്വേഷണമാണ് നടത്തുന്നത്. തീ അണച്ചതിനെ കോടതി പോലും പ്രശംസിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം സഭ ടി വി യിലൂടെ കാണിക്കുന്നതിൽ തെറ്റില്ലെന്നും ഇക്കാര്യത്തിൽ സ്പീക്കർക്കാണ് അധികാരം, സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്നും എംവി ഗോവിന്ദൻ പറയുന്നു.