വ്യക്തികൾ അല്ല പാർട്ടിയാണ് പ്രധാനം; എം.വി ജയരാജൻ
Apr 10, 2025, 18:53 IST
കണ്ണൂരിൽ പി. ജയരാജനെ ദൈവമായി ഉയർത്തിക്കാട്ടിയ ഫ്ലെക്സ് ബോർഡുകൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജൻ രംഗത്ത്. വ്യക്തികൾ അല്ല, പാർട്ടി ആണ് പ്രധാനമെന്നും, ദൈവമെന്ന് ഒന്നുണ്ടങ്കിൽ അത് പാർട്ടിയാണെന്നും എം.വി ജയരാജൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ ദൈവമായി ചിത്രീകരിച്ചപ്പോൾ താൻ വെറും മനുഷ്യനാണെന്ന് പറഞ്ഞത് ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.